ഒരു നിരീക്ഷണവും നടത്താത്ത ജയിൽ
ഗോവിന്ദച്ചാമി അതിസുരക്ഷാ ബ്ലോക്കായ പത്തിൽ. 68 സെല്ലുകളെ നാല് ഉപബ്ലോക്കുകളായി തിരിച്ചിട്ടുണ്ട്.ഗോവിന്ദച്ചാമിയെ നിരീക്ഷിക്കാൻ ആ സെല്ലിൽ ഒരാളെ പാർപ്പിച്ചിരുന്നു.
രാത്രി ഡ്യൂട്ടിക്ക് നാല് ഉദ്യോഗസ്ഥർ. ഓരോ അര മണിക്കൂറിലും സെല്ലിന് മുന്നിലെ ബോർഡിൽ ഒപ്പിടണം. ഡ്യൂട്ടി നിറവേറ്റുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ പരിശോധന നടത്തണം. ഇതൊന്നും ചെയ്തിട്ടില്ല.
ടവറിൽ കാവലിന് രണ്ട് പേർ. സി.സി.ടി.വി റൂമിൽ നിരീക്ഷണത്തിന് രണ്ട് പേർ. രാത്രി ഒരു മണിയോടെ ഗോവിന്ദച്ചാമി പുറത്തിറങ്ങിയതും പുലർച്ചെ നാലേ കാലോടെ ചെറിയ മതിലും പിന്നാലെ ഏഴര മീറ്റർ ഉയരമുള്ള വൻമതിൽ തുണി വടമാക്കി ചാടുന്നതും ദൃശ്യങ്ങളിൽ. ആരും നിരീക്ഷിക്കുന്നുണ്ടായിരുന്നില്ല. ഉറങ്ങിപ്പോയെന്ന് വിശദീകരണം.
അഴികൾ മുറിക്കാൻ ഹാക്സാ ബ്ളേഡ് ലഭിച്ചത് ജയിൽ വളപ്പിൽ നിന്ന്. പുറത്തിറക്കുമ്പോൾ സഞ്ചാരം നിരീക്ഷിച്ചിരുന്നില്ല.
പിടികൂടുമ്പോൾ ഗോവിന്ദച്ചാമിയുടെ പക്കൽ ആയുധമുണ്ടായിരുന്നെന്ന് സിറ്റി പൊലീസ് കമ്മീഷണർ. നിർമാണം നടക്കുന്ന ബ്ലോക്കിന് സമീപത്ത് നിന്ന് സംഘടിപ്പിച്ചതെന്ന് മൊഴി. കമ്പി മുറിക്കുന്ന ഭാഗം തുണികൊണ്ട് മറച്ചിരുന്നു. പരിശോധിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല.മറ്റു തടവുകാരുടെ സഹായവും കിട്ടിയിട്ടുണ്ടാവാമെന്ന് പൊലീസ്.