അനന്തഭദ്രം ചിത്ര പ്രദർശനം
Saturday 26 July 2025 1:42 AM IST
കൊല്ലം: 'അനന്തഭദ്രം' ചിത്ര പ്രദർശനം 27ന് കൊല്ലം സോപാനം ആർട്ട് ഗാലറിയിൽ നടക്കും. 1976ൽ കോളേജ് ഒഫ് ഫൈൻ ആർട്സിൽ പഠിച്ചിരുന്ന ഭദ്രൻ കാർത്തികയും എസ്.ആർ.ഭദ്രനും ചേർന്നാണ് ചിത്രപ്രദർശനമൊരുക്കുന്നത്. വൈകിട്ട് 3ന് മുൻ മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യും. പബ്ളിക് ലൈബ്രറി സെക്രട്ടറി പ്രതാപ്.ആർ.നായർ മുഖ്യാതിഥിയാകും. കെ.അമൃതലാൽ അദ്ധ്യക്ഷനാകും. 31വരെ രാവിലെ 11 മുതൽ വൈകിട്ട് 6 വരെയാണ് പ്രദർശനം. പത്രസമ്മേളനത്തിൽ ഭദ്രൻ കാർത്തിക, എസ്.ആർ.ഭദ്രൻ എന്നിവർ പങ്കെടുത്തു.