ജയിൽസുരക്ഷ: അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

Saturday 26 July 2025 1:42 AM IST

തിരുവനന്തപുരം: കൊടുംകുറ്റവാളി ഗോവിന്ദചാമി ജയിൽ ചാടിയ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു.

ഇന്ന് രാവിലെ 11ന് ഓൺലൈനായി യോഗം ചേരും.

സംസ്ഥാന പൊലീസ് മേധാവി,ജയിൽ മേധാവി,ചീഫ് സെക്രട്ടറി,​ ആഭ്യന്തര സെക്രട്ടറി,​ജയിൽ സൂപ്രണ്ടുമാർ തുടങ്ങിയവർ പങ്കെടുക്കും.

ഗോവിന്ദചാമി ജയിൽചാടിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് തേടിയിരുന്നു.