പ്രതീക്ഷയെന്ന് സമസ്ത

Saturday 26 July 2025 1:58 AM IST

തിരുവനന്തപുരം: സ്‌കൂൾ പഠന സമയമാറ്റം സംബന്ധിച്ച് ഇന്നലെ വിദ്യാഭ്യാസമന്ത്രിയുമായി നടത്തിയ ചർച്ചയിൽ പ്രതീക്ഷയെന്ന് സമസ്ത നേതാക്കൾ .

സ്‌കൂൾ പഠന സമയം മാറ്റം മൂലം മദ്രസ പഠനത്തിനും പൊതു സമൂഹത്തിനുമുണ്ടായ പ്രയാസങ്ങൾ മന്ത്രിയെ ബോധ്യപ്പെടുത്തുകയും സമസ്തയുടെ നിർദ്ദേശങ്ങൾ രേഖാമൂലം സമർപ്പിക്കുകയും ചെയ്തു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സർക്കാർ നിശ്ചയിച്ച കമ്മീഷന്റെ നിർദ്ദേശപ്രകാരം വരുത്തിയ സമയക്രമം ഈ വർഷം മാറ്റുന്നതിനുള്ള പ്രയാസം മന്ത്രി അറിയിച്ചു.. അടുത്ത വർഷം ചർച്ച ചെയ്ത് പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പ് നൽകിയതായും അവർ പറഞ്ഞു.സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജർ കെ മോയിൻകുട്ടി മാസ്റ്റർ, എസ്.കെ.എം.എം.എ വർക്കിംഗ് സെക്രട്ടറി കെ.കെ.എസ് തങ്ങൾ വെട്ടിച്ചിറ, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി.എം. അഷ്‌റഫ്, സമസ്ത പി.ആർ.ഒ. മുഹമ്മദ് ത്വയ്യിബ് ഹുദവി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.