 ജെ.സി.ഡാനിയേൽ ഫൗണ്ടേഷൻ പുരസ്കാരം മികച്ച ചിത്രം ഫെമിനിച്ചി ഫാത്തിമ, നടൻ ആസിഫ് അലി

Saturday 26 July 2025 2:02 AM IST

തിരുവനന്തപുരം: ജെ.സി.ഡാനിയേൽ ഫൗണ്ടേഷൻ പുരസ്കാരം പ്രഖ്യാപിച്ചു. ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമയാണ് മികച്ച ചിത്രം. ആസിഫ് അലിയാണ് മികച്ച നടൻ ( കിഷ്‌കിന്ധാകാണ്ഡം, ലെവൽക്രോസ്). നടി ചിന്നു ചാന്ദ്നി ( വിശേഷം). സംവിധായകൻ ചിദംബരം (മഞ്ഞുമ്മൽ ബോയ്സ്). ആർ.ശരത്, വിനു എബ്രഹാം, ഉണ്ണി പ്രണവ്, വി.സി.ജോസ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. സെപ്തംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും.

കിഷ്‌കിന്ധാകാണ്ഡമാണ് (സംവിധാനം: ദിൽജിത്ത് അയ്യത്താൻ) മികച്ച രണ്ടാമത്തെ ചിത്രം. കുമാർ സുനിൽ (ഫെമിനിച്ചി ഫാത്തിമ, കോലാഹലം), രഹന (ഇഴ) എന്നിവർ മികച്ച രണ്ടാമത്തെ നടനും നടിയുമായി. എസ്.ശരവണനാണ് ഛായാഗ്രാഹകൻ (സ്വർഗം).

മറ്റു പുരസ്കാരങ്ങൾ-എഡിറ്റർ: കെ.ശ്രീനിവാസ് (മഷിപ്പച്ചയും കല്ലുപെൻസിലും) പശ്ചാത്തല സംഗീത സംവിധായകൻ: ബിജിലാൽ (സ്വർഗം, അപ്പുറം), ഗായകൻ: വേടൻ (കൊണ്ടൽ, മഞ്ഞുമ്മൽ ബോയ്സ്), ഗായിക: വൈക്കം വിജയലക്ഷ്മി (1.5 മീറ്റർ ചുറ്റളവ്, മലയാളി ഫ്രം ഇന്ത്യ), ദേവനന്ദ സുരേഷ് (സുഖിനോ ഭവന്തു), തിരക്കഥ: ആനന്ദ് മധുസൂദനൻ (വിശേഷം), മൂലകഥ: ഡോ.ലിസി.കെ.ഫെർണാണ്ടസ് (സ്വർഗം), ഗാനരചയിതാവ്: മനു മഞ്ജിത്ത് (എ.ആർ.എം), കലാസംവിധാനം: ഗോകുൽദാസ് (എ.ആർ.എം), വസ്ത്രാലങ്കാരം നിസാർ റഹ്മത്ത് (മുറ), മേക്കപ്പ്മാൻ: വിജയ് കേച്ചേരി (ഉരുൾ), ബാലചിത്രം: കലാം സ്റ്റാൻഡേർഡ് 5ബി, ബാലനടൻ: സുജയ് കൃഷ്ണ (സ്കൂൾ ചലേഹം), ബാലനടി: തൻമയ സോൾ (ഇരുനിറം).