വീട്ടുമുറ്റത്ത് അണലി, മരത്തിന് മുകളിലെ കാഴ്ച കണ്ട വീട്ടുകാർ നടുങ്ങിപ്പോയി; എത്തിയത് ഉഗ്രവിഷമുള്ള മറ്റൊരാൾ

Saturday 26 July 2025 3:42 PM IST

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിനടുത്തുള്ള ഒരു വീട്ടിലാണ് സംഭവം. രാവിലെ വീട്ടുകാർ നോക്കുമ്പോൾ കണ്ടത് വീടിന് മുന്നിലെ പൂന്തോട്ടത്തിലെ ഫിഷ്‌‌ടാങ്കിൽ വലുപ്പമുള്ള ഒരു അണലിയെയാണ്. ഉടൻ വാവ സുരേഷിനെ വിളിക്കുകയായിരുന്നു.

സ്ഥലത്ത് എത്തിയ വാവ പാമ്പിനെ കണ്ടു. പ്രസവിച്ച അണലിയാണ്. ചുറ്റും നീരീക്ഷിച്ചു ചെറിയ അണലികളെ കണ്ടില്ല. ഈ സമയം അണലികൾ ഏറെ അപകടകാരികളാണ് . കേരളത്തിൽ പാമ്പ് കടിയേറ്റ് മരിക്കുന്നതിൽ ഭൂരിഭാഗവും അണലിയുടെ കടിയേറ്റാണ്. അണലികൾ ശത്രുക്കളെ വിരട്ടുന്നതിനായി ഒരു പ്രത്യകതരം ശബ്‌ദം പുറപ്പെടുവിക്കാറുണ്ട്.

അണലിയുടെ വെനം വളരെയേറെ ശക്തിയേറിയതാണ്. ഒറ്റക്കടിയിൽ തന്നെ രണ്ട് മനുഷ്യരെ കൊല്ലാനുള്ള വെനമാണ്‌ ഇവ കുത്തിവയ്ക്കുന്നത്. അതുപോലെ തന്നെ ഇവയ്ക്ക് വളരെ വേഗത്തിൽ ചാടി കടിക്കുവാൻ ഉള്ള കഴിവും ഉണ്ട്. വാവ സുരേഷിന് നേരെയും കടിക്കാനായി ചാടി. ഒടുവിൽ അതിനെ പിടികൂടി.

രാത്രിയിൽ ഇടിമിന്നൽ ഉള്ള സമയത്ത് മറ്റൊരു വീടിന്റെ മുന്നിലെ സപ്പോട്ട മരത്തിൽ മൂർഖൻ പാമ്പ് കയറി . സ്ഥലത്ത് എത്തിയ വാവ സുരേഷ് പാമ്പിനെ പിടികൂടാനായി മരത്തിനോട് ചേർന്ന മറ്റൊരു മരത്തിൽ കയറി. അപ്പോഴും നല്ല ഇടിയും മിന്നലും ചെറിയ ചാറ്റൽ മഴയും ഉണ്ടായിരുന്നു. കാണുക ഫിഷ് ടാങ്കിൽ നിന്ന് പ്രസവിച്ച അണലിയെയും, ഇടി മിന്നൽ സമയത്ത് മരത്തിൽ കയറിയ മൂർഖൻ പാമ്പിനെയും പിടികൂടുന്ന വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് .