ലിബറൽ ഫാസിസം ചെറുക്കണം:  വിസ്ഡം യൂത്ത്

Sunday 27 July 2025 12:43 AM IST
ലിബറൽ ഫാസിസംകേരളം ഒറ്റകെട്ടായി ചെറുക്കണം വിസ്ഡം യൂത്ത്

തേഞ്ഞിപ്പലം: ഭരണകൂട പിന്തുണയോടെ നടപ്പിലാക്കാൻ ശ്രമിക്കുന്ന ലിബറൽ അജൻഡകളെ കേരളീയ സമൂഹം ഒറ്റക്കെട്ടായി എതിർക്കണമെന്ന് വിസ്ഡം യൂത്ത് യൂണിവേഴ്സിറ്റി മണ്ഡലം എംപവർ മീറ്റ് അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. സാമൂഹിക കുടുംബ സംവിധാനങ്ങളുടെ തകർച്ചയ്ക്കും ലഹരി വ്യാപനത്തിനും കാരണം ലിബറൽ അജൻഡകൾ ആണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. വിസ്ഡം ഹെൽത്ത് കെയർ കൺവീനർ പി. എം ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് ട്രഷറർ ഡോ. അൻഫസ് മുക്രം മുഖ്യ പ്രഭാഷണം നടത്തി. റഫീഖ് താനൂർ, താരിഫ് തിരൂർ, സൈനുദ്ദീൻചേളാരി, മുഹമ്മദ് ജാസിം അൽ ഹിക്കമി, അബ്ദുൾ ജലീൽചേലാമ്പ്ര എന്നിവർ സംസാരിച്ചു.