നവീകരിച്ച റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു
Sunday 27 July 2025 12:57 AM IST
പരപ്പനങ്ങാടി : നഗരസഭയിലെ ഡിവിഷൻ 35 ൽ പുനരുദ്ധാരണ പ്രവൃത്തി നടത്തിയ ഈർച്ച ഗ്രൗണ്ട് റോഡിന്റെയും പുത്തൻകടപ്പുറം യു.പി സ്കൂളിൽ നിർമ്മിച്ച ചുറ്റുമതിലിന്റെയും ടോയ്‌ലെറ്റിന്റേയും ഉദ്‌ഘാടനം നഗരസഭ ചെയർമാൻ പി.പി. ഷാഹുൽ ഹമീദ് നിർവഹിച്ചു. കൗൺസിലർ ഫൗസിയാബി കോടാലി അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൻ ബി.പി. സാഹിദ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ സീനത്ത് ആലിബാപ്പു, കൗൺസിലർ ജുബൈരിയ കുന്നുമ്മൽ, എച്ച്.എം മനോജ് മാഷ്, സി.പി. നൗഫൽ, ജംഷി, ഷറഫു, എ.നൗഷാദ്, എം.പി. നവാസ് എന്നിവർ പങ്കെടുത്തു.