ചൂട്ടാട് അഴിമുഖത്ത് ഫെെബർ ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു
Saturday 26 July 2025 6:34 PM IST
കണ്ണൂർ: പാലക്കോട് ചൂട്ടാട് അഴിമുഖത്ത് ഫെെബർ ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. കന്യാകുമാരി സ്വദേശി ആന്റണിയാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ ഒമ്പത് പേരുമായി മീൻ പിടിക്കാൻ പോയ ബോട്ട് വെെകിട്ട് മൂന്നുമണിയോടെയാണ് അപകടത്തിൽപ്പെട്ടത്. അഴിമുഖത്തെ മണൽത്തിട്ടയിൽ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ആറുപേർ നീന്തി രക്ഷപ്പെട്ടു.
അതേസമയം, ഇന്നലെ രാത്രി ചെറുവള്ളം തകർന്നുണ്ടായ അപകടത്തിൽ ഒരാളെ ഇനിയും കണ്ടെത്താനായിട്ടില്ല. പുഞ്ചക്കാട് സ്വദേശി എബ്രഹാമിനെയാണ് കാണാതായത്. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്.