18 വയസിൽ പ്രണയിച്ചു തുടങ്ങണം, 25 വയസിനുള്ളിൽ വിവാഹം കഴിക്കണം, യുവാക്കളോട് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

Saturday 26 July 2025 7:57 PM IST

കണ്ണൂർ : സമുദായത്തിൽ അംഗസംഖ്യ കുറയുന്നതിനാൽ യുവാക്കൾ 18 വയസിൽ പ്രണയിച്ച് തുടങ്ങി 25ാംവയസിനുള്ളിൽ വിവാഹം കഴിക്കണമെന്നും കുടുംബ ജീവിതത്തിലേക്ക് കടക്കണമെന്നും തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, കത്തോലിക്കാ സഭയുടെ യുവജന പ്രസ്ഥാനത്തിന്റെ സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് ബിഷപ്പ് പാംപ്ലാനിയുടെ വിവാദ പരാമർശം.

18വയസിന്ശേഷംപ്രണയിക്കുന്നത്കുറ്റകരമല്ല.അത്ദോഷകരമായി ആരും കരുതേണ്ടതില്ല. യുവജനങ്ങളുടെ വിദേശത്തേക്കുള്ള ഓട്ടം അപകടകരമാണ്. 30- 40 ലക്ഷം രൂപ ലോണെടുത്ത് യുവാക്കൾ വിദേശത്തേക്ക് പലായനം ചെയ്യാനുള്ള വ്യഗ്രത സമുദായത്തെ ദുർബലപ്പെടുത്തിയെന്നും പാംപ്ലാനി പറഞ്ഞു, അംഗസംഖ്യ കുറയുന്നത് മൂലം സമുദായം പ്രതിസന്ധിയിലാണ്. തലശേരി രൂപതയിൽ മാത്രം 35ന് മുകളിൽ പ്രായമുള്ള 4200 യുവജനങ്ങൾ കല്യാണം കഴിക്കാത്തവരായുണ്ട്. ഇത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.

സമുദായത്തിലെ യുവജനങ്ങൾ നാണംകുണുങ്ങികളും താഴോട്ട് നോക്കിയിരിക്കുന്നവരുമാണെന്നാണ് തന്റെ അഭിപ്രായം. ഇതിൽ മാറ്റം വരുത്തി യുവാക്കൾ 25 വയസിനുള്ളിൽ വിവാഹം കഴിച്ച് കുടുംബ ജീവിതത്തിലേക്ക് കടക്കണമെന്നും പാംപ്ലാനി പറഞ്ഞു.