പ്രതിഷേധസംഗമം നടത്തി
Sunday 27 July 2025 12:21 AM IST
കുന്ദമംഗലം: അങ്ങാടിയിലും പരിസരപ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ഗ്രാമപഞ്ചായത്ത് അധികൃതർ കാണിക്കുന്ന അലംഭാവത്തിനെതിരെ ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജന: സെക്രട്ടറി അഡ്വ. സുഫിയാൻ ചെറുവാടി ഉദ്ഘാടനം ചെയ്തു.കെ. അരുൺലാൽ അദ്ധ്യക്ഷത വഹിച്ചു. എ റിനേഷ് ബാൽ മുഖ്യപ്രഭാഷണം നടത്തി. സി.വി.സജിത്ത്, പി.ടി. അസീസ്, ടി.കെ.ഹിതേഷ് കുമാർ, അലിയിഹാജി, പി.ഷൗക്കത്തലി, തൂലിക മോഹനൻ, ചന്ദ്രൻ മേപ്പറ്റമ്മൽ, സുനിൽ ദാസ്, ഷംസു, ജിഷ ചോലക്കമണ്ണിൽ, ലീന വാസുദേവൻ, മനുമോഹൻ, മനിൽ ലാൽ, ഉമർ മുക്താർ എന്നിവർ പ്രസംഗിച്ചു.