യു.ഡി.എഫ് പ്രതിഷേധിച്ചു
Sunday 27 July 2025 12:25 AM IST
എകരൂൽ: ഉണ്ണികുളം ഗ്രാമപഞ്ചായത്തിൽ പുതുതായി രൂപീകരിച്ച കോണങ്കോട് എന്ന ഇരുപത്തിയൊന്നാം വാർഡ് രണ്ട് പ്രദേശങ്ങളിൽ പരസ്പരബന്ധമില്ലാതെ രൂപീകരിച്ച നടപടിയിൽ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.
പഞ്ചായത്ത് യു.ഡി.എഫ് നേതൃയോഗം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ടി.കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു ൃഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. കെ കെ നാസർ, ബിനോയ് ഇ.ടി, ഇന്ദിര ഏറാടിയിൽ, ശ്രീധരൻ മലയിൽ, അസ്ലം കുന്നുമ്മൽ, ശശി കരിന്തോറ, വാഴയിൽ ലത്തീഫ്, സുനിൽകുമാർ പി, പി.പി വേണു ഗോപാൽ, ഖാദർ, ശ്രീജ ചേലത്തൂർ, ഗഫൂർ കരിമല ദിനേശ് ഇയ്യാട്, ഗഫൂർ അരിപ്പം കുഴി ഫൈസൽ കപ്പുറം, ബാബു പ്രസംഗിച്ചു.