ഉമ്മൻചാണ്ടി അനുസ്മരണം
Sunday 27 July 2025 12:28 AM IST
മേപ്പയ്യൂർ: മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയും ചെറുവണ്ണൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും സംയുക്തമായി ആവളയിൽ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം നടത്തി. ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.പി രാമചന്ദ്രൻ അദ്ധ്യക്ഷനായി. സത്യൻ കടിയങ്ങാട് അനുസ്മരണ പ്രഭാഷണം നടത്തി. ഇ. അശോകൻ മുഖ്യപ്രഭാഷണം നടത്തി. എം.കെ സുരേന്ദ്രൻ കിടപ്പ് രോഗികൾക്കുള്ള കിറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു. വി.ബി രാജേഷ്, ചെറുവണ്ണൂർ പഞ്ചായത്ത് പ്രസിഡൻ്റ് എൻ ടി ഷിജിത്ത്, ആദില നിബ്രാസ്, ഒ മമ്മു, ജസ്മിന മജീദ്, ശരി ഊട്ടേരി, ഇ പ്രദീപ് കുമാർ പ്രസംഗിച്ചു.