വീരസ്മരണയിൽ കാർഗിൽ ദിവസ്
Sunday 27 July 2025 12:30 AM IST
വടകര: ഓർക്കാട്ടേരി എം.ഇ.എസ് പബ്ലിക് സ്കൂൾ സോഷ്യൽ സയൻസ് ക്ലബിന്റെയും സ്കൗട്ട് ആൻഡ് ഗൈഡിന്റെയും നേതൃത്വത്തിൽ കാർഗിൽ വിജയ് ദിവസത്തിന്റെ ഓർമ്മ പുതുക്കി. കാർഗിൽ യുദ്ധത്തിൽ വീരമൃത്യുവരിച്ച ഒ.കെ പ്രമോദിന്റെ സ്മൃതി മണ്ഡപത്തിൽ (കൈനാട്ടി) പുഷ്പാർച്ചന നടത്തി ആദരാഞ്ജലികൾ അർപ്പിച്ചു. പരിപാടിയിൽ പ്രൊഫ. സുമേഷ് (ആർട്സ് ആൻഡ് സയൻസ് കോളേജ് കോയമ്പത്തൂർ) ഇന്ത്യൻ സൈന്യത്തിന്റെ പോരാട്ടവീര്യത്തെ അനുസ്മരിച്ച് പ്രഭാഷണം നടത്തി. സ്കൂൾ മാനേജർ കെ.കെ മൊയ്തു അദ്ധ്യക്ഷത വഹിച്ചു. വിനു, വിജയ പ്രകാശ്, ശാരിക, രാഗി, ബിന്ദു കുനിയിൽ, സുനിൽ കുഞ്ഞിത്തയ്യിൽ എന്നിവർ പ്രസംഗിച്ചു.