'തുണൈ' അദാലത്ത്
Sunday 27 July 2025 1:01 AM IST
അഗളി: അട്ടപ്പാടിയിലെ ആദിവാസി മേഖലയുടെ സമഗ്ര വികസനത്തിനും ജനങ്ങളുടെ ഉന്നമനത്തിനുമായി ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച 'തുണൈ' പദ്ധതിയുടെ ഭാഗമായുളള ഷോളയൂർ ഗ്രാമപഞ്ചായത്ത് തല അദാലത്ത് 31ലേക്ക് മാറ്റി. അട്ടപ്പാടി വട്ടലക്കി കോഓപറേറ്റീവ് ഫാമിംഗ് സൊസൈറ്റി ഹാൾ ഓഫ് ഹാർമണിയിൽ രാവിലെ 10.30ന് നടക്കുന്ന അദാലത്തിന് ജില്ലാ കളക്ടർ നേതൃത്വം നൽകും. അദാലത്തിൽ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുക്കും. മേഖലയിൽ നിലവിലുള്ള പദ്ധതികളുടെയും പ്രശ്നങ്ങളുടെയും അവലോകനവും അന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കും.