ഗ്രൗണ്ട് നവീകരണം
Sunday 27 July 2025 1:03 AM IST
ആലത്തൂർ: പഴമ്പാലക്കോട് എസ്.എം.എം ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ട് നവീകരണോദ്ഘാടനം പി.പി.സുമോദ് എം.എൽ.എ നിർവഹിച്ചു. സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവിലാണ് ഗ്രൗണ്ട് നിർമ്മിക്കുന്നത്. തരൂർ പഞ്ചായത്ത് പ്രസിഡന്റ് ഐ.രമണി അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഐ.ഷക്കീർ, ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം എ.പുഷ്പലത, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജിഷ ബേബി, പി.രാജശ്രീ, ജി.ചെന്താമരാക്ഷൻ, വാർഡ് അംഗങ്ങളായ ആർ.ഉദയപ്രകാശൻ, ജയന്തി, പി.ടി.എ പ്രസിഡന്റ് ജി.ബാലകൃഷ്ണൻ, പ്രധാന അദ്ധ്യാപിക മിനി രവീന്ദ്രൻ, സ്‌കൂൾ മാനേജ്‌മെന്റ് പ്രതിനിധി ജോൺ പി.ചെറിയാൻ തുടങ്ങിയവർ പങ്കെടുത്തു.