കെ.ഫിൻ ടെക്നോളജീസ് അറ്റാദായം 77.26 കോടി രൂപ

Sunday 27 July 2025 12:43 AM IST

കൊച്ചി: കെഫിൻ ടെക്നോളജീസ് നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ ത്രൈമാസത്തിൽ 77.26 കോടി രൂപ അറ്റാദായം കൈവരിച്ചു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 15.4 ശതമാനം വാർഷിക വർദ്ധനയോടെ 274.06 കോടി രൂപലെത്തി. ആകെ കൈകാര്യം ചെയ്യുന്ന ആസ്തികൾ വാർഷികാടിസ്ഥാനത്തിൽ 23 ശതമാനം വർദ്ധിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു. ആഗോള തലത്തിലെ അനിശ്ചിതത്വങ്ങൾക്കിടയിലും ശക്തമായ വളർച്ചയാണ് കാഴ്ചവെച്ചതെന്ന് കെഫിൻ ടെക്നോളജീസ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ശ്രീകാന്ത് നഡെല്ല പറഞ്ഞു. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളുടേയും ഇഷ്യു സേവനങ്ങളുടേയും കാര്യത്തിൽ ഈ രംഗത്തെ വ്യവസായത്തിന്റെ വളർച്ചയ്ക്കൊപ്പം ഗണ്യമായ മുന്നേറ്റം കാഴ്ച വെക്കാനായി. ആഗോള ഫണ്ട് അഡ്മിനിസ്ട്രേഷൻ അടക്കമുള്ള പുതിയ മേഖലകളിലും മികവു പ്രകടിപ്പിക്കാനായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.