സി.പി.ഐ ശതാബ്ദി ആഘോഷ സമ്മേളനം ആഗസ്റ്റ് 19ന്

Sunday 27 July 2025 12:00 AM IST

ആലപ്പുഴ: സെപ്തംബർ 8 മുതൽ 12വരെ നടക്കുന്ന സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വയലാറിൽ പാർട്ടി ശതാബ്‌ദി ആഘോഷ സമ്മേളനം സംഘടിപ്പിക്കും. പി.കൃഷ്ണ‌പിള്ള അനുസ്‌മരണ ദിനമായ ആഗസ്റ്റ് 19ന് നടത്തുന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.രാജൻ മുഖ്യപ്രഭാഷണം നടത്തും. മന്ത്രി പി.പ്രസാദ് അദ്ധ്യക്ഷനായിരിക്കും.

സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ജില്ലയിൽ 1,000 കുടുംബ സദസുകൾ സംഘടിപ്പിക്കും. വിവിധ തീയതികളിലായി ട്രേഡ് യൂണിയൻ സെമിനാർ, ദളിത് അവകാശ സംരക്ഷണ സെമിനാർ,

യൂത്ത് കോൺക്ലേവ്, 'ബഹുസ്വരതയും ഫാസിസവും', 'ദേശീയ വിദ്യാഭ്യാസ നയം പ്രത്യാഘാതങ്ങൾ ബദലുകൾ', 'മതനിരപേക്ഷതയുടെ വർത്തമാനങ്ങൾ' എന്നീ വിഷയങ്ങളിൽ സെമിനാറുകൾ, മാദ്ധ്യമ സെമിനാർ തുടങ്ങിയവ സംഘടിപ്പിക്കും.

പ്രവർത്തകരിൽ നിന്ന് ഹുണ്ടിക പിരിവിലൂടെ ആദ്യഘട്ടത്തിൽ അരക്കോടിയോളം രൂപ സമ്മേളന നടത്തിപ്പിനായി സമാഹരിച്ചതായി സംഘാടക സമിതി ചെയർമാൻ മന്ത്രി പി.പ്രസാദ് അറിയിച്ചു.

സി.​സി.​ ​മു​കു​ന്ദ​നെ​ ​സ​ന്ദ​ർ​ശി​ച്ച് മ​ന്ത്രി​ ​രാ​ജ​നും​ ​സു​നി​ൽ​കു​മാ​റും

തൃ​ശൂ​ർ​:​ ​വീ​ട്ടി​ൽ​ ​തെ​ന്നി​ ​വീ​ണ് ​കാ​ലി​ന് ​പ​രി​ക്കേ​റ്റ​ ​സി.​സി.​ ​മു​കു​ന്ദ​ൻ​ ​എം.​എ​ൽ.​എ​യെ​ ​മ​ന്ത്രി​ ​കെ.​രാ​ജ​നും​ ​മു​ൻ​ ​മ​ന്ത്രി​ ​വി.​എ​സ്.​സു​നി​ൽ​കു​മാ​റും​ ​സ​ന്ദ​ർ​ശി​ച്ചു.​ ​അ​ന്തി​ക്കാ​ട്ടെ​ ​വീ​ട്ടി​ൽ​ ​വി​ശ്ര​മ​ത്തി​ലാ​ണ് ​മു​കു​ന്ദ​ൻ.​ ​കാ​ല​പ്പ​ഴ​ക്കം​ ​ചെ​ന്ന​ ​ഓ​ടി​ട്ട​ ​വീ​ടാ​ണ് ​മു​കു​ന്ദ​ന്റേ​ത്.​ ​ക​ട​വും​ ​കു​ടി​ശി​ക​യും​ ​ക​യ​റി​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്കി​ന്റെ​ ​ജ​പ്തി​യി​ലാ​ണ് ​വീ​ട്.​ ​മു​ഖ്യ​മ​ന്ത്രി​യും​ ​സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​യും​ ​ഉ​ൾ​പ്പെ​ടെ​ ​നി​ര​വ​ധി​ ​പേ​ർ​ ​മു​കു​ന്ദ​നെ​ ​ബ​ന്ധ​പ്പെ​ട്ടി​രു​ന്നു.​ ​ക​ട​ബാ​ധ്യ​ത​ ​തീ​ർ​ക്കാ​മെ​ന്ന് ​സി.​പി.​ഐ​ ​ഉ​റ​പ്പു​ ​ന​ൽ​കി.​ ​അ​തേ​സ​മ​യം​ ​പ്ര​മു​ഖ​ ​വ്യ​വ​സാ​യി​ ​എം.​എ.​യൂ​സ​ഫ​ലി​യു​ടെ​ ​മീ​ഡി​യാ​ ​കോ​-​ഓ​ർ​ഡി​നേ​റ്റ​ർ​ ​മു​കു​ന്ദ​നെ​ ​ബ​ന്ധ​പ്പെ​ട്ട് ​വീ​ടി​ന്റെ​ ​വാ​യ്പാ​വി​വ​ര​ങ്ങ​ൾ​ ​തി​ര​ക്കി​ ​രേ​ഖ​ക​ൾ​ ​ന​ൽ​കാ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​പാ​ർ​ട്ടി​യു​മാ​യി​ ​ആ​ലോ​ചി​ച്ച​ ​ശേ​ഷം​ ​രേ​ഖ​ ​ന​ൽ​കു​ന്ന​ ​കാ​ര്യം​ ​അ​റി​യി​ക്കാ​മെ​ന്ന് ​മു​കു​ന്ദ​ൻ​ ​പ​റ​ഞ്ഞു.