സർക്കാർ കുറ്റം സമ്മതിച്ചു: സണ്ണി ജോസഫ്

Sunday 27 July 2025 12:00 AM IST

കൊച്ചി: ഗോവിന്ദച്ചാമി ജയിൽചാടിയ സംഭവത്തിൽ അന്വേഷണത്തിന് റിട്ട. ജസ്റ്റിസ്, മുൻ ഡി.ജി.പി എന്നിവരടങ്ങുന്ന രണ്ടംഗ സമിതിയെ നിയോഗിച്ചത് സർക്കാരിന്റെ കുറ്റസമ്മതമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. സർക്കാർ പ്രഖ്യാപിച്ച പ്രത്യേക അന്വേഷണം ജയിൽവകുപ്പിന്റെ പരാജയം സമ്മതിക്കുന്നതാണ്. ഇത്തരത്തിലുള്ള സമിതികളുടെയും കമ്മിഷനുകളുടെയും അന്വേഷണചരിത്രം പരിശോധിച്ചാൽ മല എലിയെ പ്രസവിച്ചത് പോലെയാണ്. പരമാവധി റിപ്പോർട്ട് സമർപ്പിക്കാം. നടപടിയെടുക്കേണ്ടത് സർക്കാരാണ്. ആ റിപ്പോർട്ട് നിയമസഭയിൽ വേണമെങ്കിൽ വയ്ക്കാം, വയ്ക്കാതെയിരിക്കാമെന്നും സണ്ണി ജോസഫ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

ത​ട​വു​കാ​രെ​ ​സ​ഹാ​യി​ക്കു​ന്ന​ത് ഉ​ദ്യോ​ഗ​സ്ഥ​ർ​:​കെ.​ ​സു​ധാ​ക​രൻ

ക​ണ്ണൂ​‌​ർ​:​ ​ജ​യി​ൽ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ത​ന്നെ​യാ​ണ് ​ത​ട​വു​പു​ള്ളി​ക​ൾ​ക്ക് ​വേ​ണ്ട​ ​സ​ഹാ​യം​ ​ചെ​യ്യു​ന്ന​തെ​ന്ന് ​കെ.​സു​ധാ​ക​ര​ൻ​ ​എം.​പി.​ ​ജ​യി​ൽ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ത​ട​വു​പു​ള്ളി​ക​ൾ​ക്ക് ​അ​നു​കൂ​ല​മാ​യ​ ​സാ​ഹ​ച​ര്യം​ ​സൃ​ഷ്ടി​ക്കു​ന്നു.​ ​ഗോ​വി​ന്ദ​ച്ചാ​മി​ക്ക് ​ഒ​രി​ക്ക​ലും​ ​ത​നി​ച്ച് ​മ​തി​ൽ​ ​ചാ​ടാ​ൻ​ ​ക​ഴി​യി​ല്ല.​ആ​രു​ടെ​യോ​ ​സ​ഹാ​യം​ ​ജ​യി​ലി​ന​ക​ത്ത് ​കി​ട്ടി​യി​ട്ടു​ണ്ട്.​ ​ജ​യി​ലി​ൽ​ ​ല​ഹ​രി​ ​സു​ല​ഭ​മാ​ണ്.​ ​ത​ട​വു​പു​ള്ളി​ക​ൾ​ക്ക് ​ല​ഹ​രി​ ​ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള​ ​ഇ​ട​നി​ല​ക്കാ​ർ​ ​ജ​യി​ൽ​ ​ജീ​വ​ന​ക്കാ​ർ​ ​ത​ന്നെ​യാ​ണ്.​ജ​യി​ൽ​ ​ഉ​പ​ദേ​ശ​ക​സ​മി​തി​ ​ചെ​യ​ർ​മാ​ൻ​ ​പി.​ജ​യ​രാ​ജ​നാ​ണ്.​ ​അ​വ​ർ​ ​യോ​ഗം​ ​ചേ​രാ​റു​ണ്ട്.​ ​ഇ​തെ​ല്ലാം​ ​സ​മി​തി​ക്ക് ​അ​റി​യാം.​ ​ഇ​ത്ത​രം​ ​ല​ഹ​രി​ക​ൾ​ ​നി​റു​ത്ത​ലാ​ക്ക​ണ​മെ​ന്ന​ ​നി​ർ​ദ്ദേ​ശം​ ​അ​വ​ർ​ ​എ​ന്തു​കൊ​ണ്ട് ​സ​ർ​ക്കാ​രി​ന് ​ന​ൽ​കു​ന്നി​ല്ല​ ​?​ല​ഹ​രി​ ​നി​യ​ന്ത്രി​ക്കാ​നു​ള്ള​ ​ക​ഴി​വും​ ​പ്രാ​പ്തി​യും​ ​ഇ​ന്ന് ​സം​സ്ഥാ​നം​ ​ഭ​രി​ക്കു​ന്ന​ ​സ​‌​ർ​ക്കാ​രി​നി​ല്ലെ​ന്നും​ ​സു​ധാ​ക​ര​ൻ​ ​കു​റ്റ​പ്പെ​ടു​ത്തി.