പിണറായിയെ ജനം പുറത്താക്കും: രാജീവ് ചന്ദ്രശേഖർ
ന്യൂഡൽഹി:സംസ്ഥാന സർക്കാർ സമ്പൂർണ പരാജയമാണെന്നും,നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന് ടി.സി നൽകുമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഡൽഹിയിൽ പറഞ്ഞു.ഗോവിന്ദച്ചാമി ജയിൽ ചാടിയത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണ്.ഉത്തരവാദിത്തം ഏറ്റെടുക്കാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും സി.ബി.ഐ അന്വേഷണം നടത്തിയാലും മുഖ്യമന്ത്രിക്കെതിരെ നടപടിയുണ്ടാകില്ലെന്നും കൂട്ടുച്ചേർത്തു.ജയിലധികൃതരുടെ വീഴ്ചയെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് പകരം കുറ്റവാളിയെ വീരോചിതമായി പിടികൂടി എന്ന വീമ്പിളക്കൽ ലജ്ജാകരമാണ്.കുറ്റവാളികൾക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തിരിക്കുകയാണ് സി.പി.എം.പൊലീസിനെ വൻതോതിൽ രാഷ്ട്രീയവത്കരിച്ചെന്നും കുറ്റപ്പെടുത്തി.
ഇ.വി.അരുണ, ജ്യോതിസ് നായർ: ബി.ജെ.പി സോഷ്യൻ മീഡിയ ഭാരവാഹികൾ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയുടെ സോഷ്യൽ മീഡിയ ടീമിനെ പുനഃസംഘടിപ്പിച്ച് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. സംസ്ഥാന കൺവീനറായി ഇ.വി.അരുണയേയും ജ്യോതിസ് നായരേയും നിയമിച്ചു. സോഷ്യൽ മീഡിയ സംസ്ഥാന കമ്മിറ്റി അംഗങ്ങളായി എഫ്.കണ്ണൻമോൻ, ദീപ്തി അരുണാചലം, റെജിൻജയരാജ്, ബി.അശ്വതി, പി.ആർ.രാജേഷ്, സുജയ് അലൻ, മുകേഷ് മുകുന്ദൻ, മിഥുൻ.ബി, ബിജു നായർ, പി.എസ്.സന്തോഷ് കുമാർ എന്നിവരെയും കോ- ഓർഡിനേറ്റർമാരായി ആർ.പ്രദീപ്, സി.ജി.ഉമേഷ് എന്നിവരെയും നിയമിച്ചു.