തരൂരിനെ പ്രശംസിച്ച് ക്രൈസ്തവ സഭാദ്ധ്യക്ഷർ
Sunday 27 July 2025 12:00 AM IST
പാലാ: പാലാ രൂപത പ്ലാറ്റിനം ജൂബിലി സമാപനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത ശശിതരൂർ എം.പിയെ പുകഴ്‌ത്തി ക്രൈസ്തവ സഭാദ്ധ്യക്ഷന്മാർ. ക്ലിമ്മിസ് ബാവ, ബിഷപ്പ് റാഫേൽ തട്ടിൽ, ബിഷപ്പ് ആൻഡ്രൂസ് താഴത്ത് തുടങ്ങിയവരാണ് പ്രശംസിപ്പിച്ചത്. പാലാ രൂപത മെത്രാൻ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് തരൂരിനെ 'കോസ്‌മോപൊളിറ്റൻ ഇന്ത്യൻ പൗരൻ ' എന്ന് വിശേഷിപ്പിച്ചു. പുതിയ വാക്കുകൾ കണ്ടെത്തുകയും അവ കൊണ്ട് അമ്മാനമാടുകയും ചെയ്യുന്നയാൾ 'വേർഡ് സ്മിത്ത്' എന്ന പദമാണ് തരൂരിന് ചേരുന്നതെന്ന് കല്ലറങ്ങാട്ട് പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും പരിപാടിയിൽ പങ്കെടുത്തു.