കോഓപ്പറേറ്റീവ് മാനേജ്മെന്റ് പ്രോഗ്രാം @ കാനഡ

Sunday 27 July 2025 12:53 AM IST

കാനഡയിലെ സെന്റ് മേരീസ് യൂണിവേഴ്‌സിറ്റിയിലെ ഇന്റർനാഷണൽ സെന്റർ ഫോർ കോഓപ്പറേറ്റിവ് മാനേജ്മെന്റ് സഹകരണ മേഖലയുമായി ബന്ധപ്പെട്ട് നിരവധി കോഴ്‌സുകൾ ഓഫർ ചെയ്യുന്നു. ഓൺലൈൻ, പാർട്ട്ടൈം, റഗുലർ, ഹൈബ്രിഡ് മോഡിലുളള കോഴ്‌സുകളുണ്ട്. സഹകരണ മേഖലയിലെ തൊഴിലിനോടൊപ്പം ചെയ്യാവുന്ന നിരവധി കോഴ്‌സുകളുണ്ട്. ബിരുദധാരികൾക്ക് ചെയ്യാവുന്ന മൂന്ന് വർഷത്തെ മാസ്റ്റർ ഒഫ് കോഓപ്പറേറ്റീവ്‌സ് & ക്രെഡിറ്റ് യൂണിയൻസ് പ്രോഗ്രാം ഓൺലൈൻ, പാർടൈം മോഡിൽ ചെയ്യാം. കൂടാതെ 16 മാസത്തെ ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കോഓപ്പറേറ്റീവ് മാനേജ്മന്റ് കോഴ്‌സ് ഓൺലൈൻ/പാർടൈം മോഡിൽ ചെയ്യാം.10 മാസത്തേ കോഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാമുണ്ട്. കൂടാതെ ക്രെഡിറ്റ് യൂണിയൻ, ലീഡർഷിപ് എന്നിവയിൽ ഹ്രസ്വകാല കോഴ്‌സുകളുമുണ്ട്.സഹകരണ സ്ഥാപനങ്ങളുടെ ഉത്ഭവം, ആഗോള സമ്പത്ത് വ്യവസ്ഥ, എന്റർപ്രൈസ് മോഡൽ, ഭരണനിർവഹണം, തന്ത്രങ്ങൾ, ഇന്നോവേഷൻ, അക്കൗണ്ടിംഗ് & ഫിനാൻസ്, ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ, മാർക്കറ്റിംഗ്,ഓർഗനൈസേഷണൽ ബിഹേവിയർ & ലീഡർഷിപ്, ഡൈവേഴ്‌സിറ്റി, പോളിസി, കോഓപ്പറേറ്റീവ് ഇക്കോസിസ്റ്റംസ് എന്നിവ കോഓപ്പറേറ്റീവ് മോഡലുമായി ബന്ധപ്പെട്ട കോഴ്‌സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബിരുദാനന്തര പ്രോഗ്രാമുകളുടെ ഭാഗമായി ഗവേഷണ പ്രൊജക്ടുകളുമുണ്ട്. ഓൺലൈനായി അപേക്ഷിക്കാം. www.smu.ca, www.managementstudies.coop

ബാംഗ്ലൂർ യൂണിവേഴ്‌സിറ്റി ബിരുദാനന്തര പ്രോഗ്രാമുകൾ

ബാംഗ്ലൂർ യൂണിവേഴ്‌സിറ്റി ബിരുദാനന്തര പ്രോഗ്രാമുകൾക്ക് ആഗസ്റ്റ് 18 വരെ www.bangaloreuniversity.karnataka.gov.in വഴി അപേക്ഷിക്കാം. യൂണിവേഴ്‌സിറ്റിയുടെ ജ്ഞാനഭാരതി ക്യാംപസ്, അഫിലിയേറ്റഡ് കോളേജുകളിലാണ് പ്രവേശനം. എം.എ, എം.എസ്‌സി, എം.കോം, എം.എഡ്, എം.പി.എഡ്, ബി.എഡ് പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷ ഫീസ് പൊതുവിഭാഗത്തിൽ പെട്ടവർക്ക് 300 രൂപയും മറ്റുള്ളവർക്ക് 150 രൂപയും.

XAT- 2026 ജനുവരി നാലിന്

മാനേജ്‌മെന്റ് രംഗത്തെ പ്രശസ്ത സ്ഥാപനമായ XLRI അഭിരുചി പരീക്ഷ -XAT 2026 ജനുവരി നാലിന് നടക്കും. ഡിസംബർ അഞ്ചു വരെ അപേക്ഷിക്കാം. www.xatonline.in