ബസിന് മേൽ മരം കടപുഴകി വീണു

Sunday 27 July 2025 3:12 AM IST

തോപ്പുംപടി: രാജീവ് ഗാന്ധി മിനി സ്റ്റേഡിയത്തിന് സമീപം പ്രൈവറ്റ് ബസിന് മുകളിലേക്ക് വൻമരം കടപുഴകി വീണു. സ്റ്റേഡിയത്തിന് സമീപത്ത് പാർക്ക് ചെയ്തിരുന്ന സെന്റ് ജോസഫ് എന്ന ബസ് സർവീസിനായി പോകുവാൻ തയ്യാറെടുത്ത് പ്രധാന റോഡിലേക്ക് ഓടിച്ചിറങ്ങുന്നതിനിടെയാണ് മരം വീണത്. ജീവനക്കാർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. മട്ടാഞ്ചേരി ഫയർ സ്റ്റേഷൻ ഓഫീസർ എസ്. സുരേഷിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥരെത്തി മരം മുറിച്ചുമാറ്റി. വാഹനത്തിന്റെ മേൽത്തട്ട് അപകടത്തിൽ തകർന്നിട്ടുണ്ട്. നഷ്ടം കണക്കാക്കിയിട്ടില്ല.