മണപ്പുറത്ത് വീണ്ടും ആറാട്ട്
Sunday 27 July 2025 2:14 AM IST
ആലുവ: കനത്ത മഴയിൽ പെരിയാറിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നു മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ വീണ്ടും ആറാട്ട്. ഇക്കൊല്ലത്തെ മൂന്നാമത്തെ ആറാട്ടാണ് ഇന്നലെ രാത്രി 7.20നു നടന്നത്. പെരിയാറിൽ ജലനിരപ്പ് ഓരോ മണിക്കൂറിലും 15 സെന്റിമീറ്റർ വീതം ഉയരുന്നതായി അധികൃതർ പറഞ്ഞു.
തുടർച്ചയായ മഴ നഗരത്തിലെ റോഡുകളെ വെള്ളക്കെട്ടിലാക്കി. ആലുവ എറണാകുളം റോഡിൽ പെട്രോൾ പമ്പ് മുതൽ പുളിഞ്ചോട് വരെ രണ്ടടി വെള്ളം പൊങ്ങി. കമ്മത്ത് ലൈനിലും പരിസരത്തും കടകളിലും വീടുകളിലും വെള്ളം കയറി. പ്രൈവറ്റ് ബസ് സ്റ്റാൻഡിനു മുന്നിലെ ഹിൽ റോഡിലും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. നാട്ടുകാർ വടം കെട്ടി തടഞ്ഞു.