വിസ്തയിലെ വിജയികൾ
Sunday 27 July 2025 3:20 AM IST
കളമശേരി: രാജഗിരി പബ്ലിക്ക് സ്‌കൂൾ നടത്തിയ ഇന്റർ സ്‌കൂൾ കലോത്സവമായ വിസ്ത 2025ൽ തേവര സേക്രഡ് ഹാർട്ട് സി. എം. ഐ. പബ്ലിക്ക് സ്‌കൂൾ ഒന്നാം സ്ഥാനവും കാക്കനാട് രാജഗിരി ക്രിസ്തു ജയന്തി പബ്ലിക്ക് സ്‌കൂൾ രണ്ടാം സ്ഥാനവും നേടി. ചലച്ചിത്ര താരം ഡോ. മുത്തുമണി സോമസുന്ദരം, സംവിധായകനും എഴുത്തുകാരനുമായ പ്രജേഷ് സെൻ എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു. എസ്. എച്ച്. പ്രൊവിൻഷ്യൽ മാനേജർ ഫാ. ബെന്നി നൽകര ഉദ്ഘാടനം നിർവഹിച്ചു. ഫാ. മാത്യു കോയിക്കര അദ്ധ്യക്ഷത വഹിച്ചു. രാജഗിരി പബ്ലിക്ക് സ്‌കൂൾ ഡയറക്ടർ ഫാ. പൗലോസ് കിടങ്ങൻ, ആന്റണി കേളാപറമ്പിൽ, റൂബി ആന്റണി, ജെസ്‌ന ഡോൺ, പ്രീതി എൽഡി, ഡോ. ജഗത് ലാൽ ഗംഗാധരൻ, ജോബി ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.