കടുക് പുഴുങ്ങി പ്രതിഷേധം

Sunday 27 July 2025 1:22 AM IST

തൃപ്പൂണിത്തുറ: കുതിച്ചുയരുന്ന വിലക്കയറ്റത്തിനെതിരെ ബി.ജെ.പി തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കടുക് പുഴുങ്ങി പ്രതിഷേധ സമരം നടത്തി. മണ്ഡലം പ്രസിഡന്റ് ഇൻ ചാർജ് സമീർ ശ്രീകുമാർ ഉദ്ഘാടനം ചെയ്ത സമരത്തിൽ ബി.ജെ.പി തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് രാജൻ പനക്കൽ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ പ്രതിപക്ഷ നേതാവ് പി.കെ പീതാംബരൻ,​ ചന്ദ്രൻ പി.ബി,​ അജിത്ത്, നവീൻ കേശവൻ, രഞ്ജിത്ത് രവി, മുരളി,​ അലക്സ് ചാക്കോ,​ ലത്തീഫ്,​ ജയ്ബി സജീവൻ,​ സാവിത്രി നരസിംഹ,​ സുപ്രിയ,​ വള്ളി രവി,​ രതി രാജു,​ സുധ സുരേഷ്,​ പാർട്ടി ഏരിയ പ്രസിഡന്റ് പി ആർ.ഡെയ്സൻ തുടങ്ങിയവർ സംസാരിച്ചു.