ജോർജ് ഈഡൻ അനുസ്മരണം

Sunday 27 July 2025 2:22 AM IST

പള്ളുരുത്തി: മുൻ എം.പിയും കോൺഗ്രസ് നേതാവുമായിരുന്ന ജോർജ് ഈഡന്റെ വാർഷിക അനുസ്മരണം നടത്തി. ഇടക്കൊച്ചി ജോർജ് ഈഡൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതീക്ഷ ഭവനിൽ സംഘടിപ്പിച്ച ചടങ്ങ് എ.ഐ.സി.സി അംഗം എൻ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ പ്രസിഡന്റ്‌ കെ.എ. ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. മികച്ച പൊതുപ്രവർത്തകനുള്ള അവാർഡ് കൊച്ചി സൗത്ത് ബ്ലോക്ക് പ്രസിഡന്റ്‌ പി. പി. ജേക്കബിന് ഫാറ്റിമ ഹോസ്പിറ്റൽ ഡയറക്ടർ ഫാ. സിജു ജോസഫ് പാലിയത്തറ,​ എൻ. വേണുഗോപാൽ എന്നിവർ ചേർന്ന് സമ്മാനിച്ചു. എൻ.ആർ ശ്രീകുമാർ, എൻ.പി. മുരളീധരൻ, പി.പി ജേക്കബ്, ബെയ്സിൽ മൈലന്തറ, അഭിലാഷ് തോപ്പിൽ, ജെസ്റ്റിൻ കവലക്കൽ, സജന യേശുദാസ്, കെ. പി. ശ്യാം, വി.എഫ്.ഏണസ്റ്റ്, ഷിജു ചിറ്റേപ്പള്ളി, എം. എ. ജോസി, ജോസഫ് സുമീത്, റിഡ്ജൻ റിബല്ലോ, പെക്സൻ ജോർജ്, എം. എം. പ്രിജിത്ത്, ഷാരൂൺ ആന്റണി, സി. മാർഗ്രറ്റ്, സി. അൽഫോൻസിയ എന്നിവർ സംസാരിച്ചു.