വോട്ടർ പട്ടികയിൽ ക്രമക്കേടെന്ന്
Sunday 27 July 2025 3:24 AM IST
മട്ടാഞ്ചേരി: വാർഡ് വിഭജനം നടത്തിയതിനുശേഷം പുറത്തിറക്കിയ വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറ ആരോപിച്ചു. നഗരസഭയിലെ വീടുകളുടെ കെട്ടിട നമ്പറിന്റെ അടിസ്ഥാനത്തിലാണ് വോട്ടർപ്പട്ടിക തയ്യാറാക്കിയിട്ടുള്ളത്. അഞ്ഞൂറിലേറെ വോട്ടർമാരെ ഉൾപ്പെടുത്തിയിട്ടുള്ളത് കെട്ടിട നമ്പർ പൂജ്യം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പൂജ്യം നമ്പർ രേഖപ്പെടുത്തിയിട്ടുള്ള കെട്ടിടങ്ങൾ എങ്ങനെയാണ് മനസിലാക്കാൻ കഴിയുന്നതെന്നും എന്ത് അടിസ്ഥാനത്തിലാണ് കെട്ടിട നമ്പറുകൾക്ക് പൂജ്യം എന്ന് നൽകിയിട്ടുള്ളത് എന്നതിന് മറുപടി പറയണമെന്നും പ്രതിപക്ഷ കൗൺസിലർമാർ ആവശ്യപ്പെട്ടു. പുനർനിർണയിച്ച വാർഡുകളിൽ മുൻപുണ്ടായിരുന്ന വോട്ടുകൾ പുന:സ്ഥാപിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.