ഭാരവാഹികൾ സ്ഥാനമേറ്റു
പന്തളം: റോട്ടറി ക്ലബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം റോട്ടറി ഡിസ്ട്രിക് ചെയർമാൻ അഡ്വ.കെ.ജി രാജീവ് നിർവഹിച്ചു. പന്തളം ലയൺസ് ഹാളിൽ നടന്ന സമ്മേളനത്തിൽ റോട്ടറി ക്ലബ് പ്രസിഡന്റ് രഘുപെരുമ്പുളിക്കൽ അദ്ധ്യക്ഷത വഹിച്ചു. പന്തളം റോട്ടറി ക്ലബ് ഈ വർഷം നിർദ്ധനർക്കായി വീട് വച്ച് കൊടുക്കുന്ന സ്ത്രീ ശാക്തീകരണത്തിന്റ ഭാഗമായി ഓപ്പോൾ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു ആദ്യ ഫണ്ട് വിതരണം നടത്തി. ചടങ്ങിൽ 2025 - 26 വർഷത്തെ പ്രസിഡന്റായി ശ്രീകുമാർ ഇ.എസ്, സെക്രട്ടറിയായി സുരേഷ്. ജി ട്രഷററായി ഹരികുമാർ നേടിയകാലായിൽ എന്നിവർ സ്ഥാനമേറ്റു. അസിസ്റ്റന്റ് ഗവർണർ കെ.ഒ ജോൺ മുഖ്യ അതിഥിയായിരുന്നു. പർവതാരോഹകൻ ഷെയ്ഖ് ഹസൻ ഖാൻ,സംവിധായകൻ രാഗേഷ് കൃഷ്ണൻ കർഷകരായ പ്രകാശ് പ്ലാം വിളയിൽ ചന്ദ്രനുണ്ണിത്താൻ എന്നിവരെ ആദരിച്ചു. തോമസ് ടി.വർഗീസ്, വേണുഗോപാൽ, സാജൻ സൺഷൈൻ.രാജഗോപാൽ ഗോപിനാഥ് കുറുപ്പ്, രാജേഷ് കുരമ്പാല ,ജ്യോതിഷ് കളരിക്കൽ, രഘു ഷീബ, അജയകുമാർ, അജയ് മോഹൻ,സന്തോഷ് എൻ എന്നിവർ പ്രസംഗിച്ചു.