കേരളസർവകലാശാല
ബിഎഡ് പ്രവേശനം
ബിഎഡ് പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് https://admissions.keralauniversity.ac.in/bed2025 വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
29 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി (ത്രിവത്സരം) പരീക്ഷയിൽ 29ന്റെ പരീക്ഷ ആഗസ്റ്റ് 8 ലേക്ക് മാറ്റി. മറ്റ് ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല.
ആലപ്പുഴ സെന്ററിൽ നടത്തുന്ന എംകോം റൂറൽ മാനേജ്‌മെന്റ് പ്രോഗ്രാമിൽ സ്‌പോട്ട് അഡ്മിഷൻ 30ന് രാവിലെ 11
ന് ആലപ്പുഴ യൂണിവേഴ്സിറ്റി ഓഫ് കേരള സ്റ്റഡി ആന്റ് റിസർച്ച് സെന്ററിൽ നടത്തും. ഫോൺ : 9745693024, ഇമെയിൽ : kusrc.commerce@keralauniversity.ac.in.
കാര്യവട്ടം യൂണവേഴ്സിറ്റി കോളേജ് ഓഫ്
എൻജിനിയറിംഗിലെ രണ്ടാം വർഷ ബിടെക് കോഴ്സുകളിലെ (ഇലക്ട്രോണിക്സ് ആന്റ് കമ്യൂണക്കേഷൻ, ഇൻഫർമേഷൻ ടെക്‌നോളജി, കമ്പ്യൂട്ടർ സയൻസ് ) ഒഴിവുള്ള ലാറ്ററൽ എൻട്രി സീറ്റുകളലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ 28 ന് രാവിലെ 10 മുതൽ കോളേജ് ഓഫീസിൽ വച്ച് നടത്തും. ഫോൺ : 9995142426
2024 ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎ ഇംഗ്ലീഷ് ആൻഡ് മലയാളം ലിറ്ററേച്ചർ, ബിഎ ഇംഗ്ലീഷ് ആൻഡ് മീഡിയ സ്റ്റഡീസ്, ബിഎ ഇക്കണോമിക്സ് ആൻഡ് മീഡിയ സ്റ്റഡീസ്, ബികോം അക്കൌണ്ട്സ് ആൻഡ് ഡാറ്റ സയൻസ് ന്യൂജെനറേഷൻ ഡബിൾ മെയിൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ ബിടെക് സെഷണൽ ഇംപ്രൂവ്‌മെന്റ് വിദ്യാർത്ഥികൾ (2013 സ്‌കീം 2014 അഡ്മിഷൻ മാത്രം), കാര്യവട്ടം യൂണവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ സപ്ലിമെന്ററി വിദ്യാർത്ഥികൾ (2014 – 2017 അഡ്മിഷൻ വരെ) ആഗസ്റ്റ് 2025 പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ജൂണിൽ വിജ്ഞാപനം ചെയ്ത നാലാം സെമസ്റ്റർ എംഎസ്‌സി ബയോകെമിസ്ട്രി കോഴ്സിന്റെ പ്രാക്ടിക്കൽ 29 മുതൽ ആഗസ്റ്റ് 8 വരെ നടത്തും.
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ മാസ് കമ്മ്യൂണക്കേഷൻ ആന്റ് ജേണലിസം പരീക്ഷയുടെ അനുബന്ധ വൈവവോസി ആഗസ്റ്റ് 6 ന് അതത് കോളേജിൽ വച്ച് നടത്തും.
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ഫിലോസഫി പരീക്ഷയുടെ വൈവവോസി ടൈംടേബിൾ പ്രസിദ്ധീകരിച്ചു.