ട്രെയിനിൽ കയറാനെത്തവേ യുവാവിനെ അണലി കടിച്ചു

Sunday 27 July 2025 12:00 AM IST

ചേ​ർ​ത്ത​ല​:​ ​റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വഴി ​ ​യു​വാ​വി​ന് ​അ​ണ​ലി​യു​ടെ​ ​ക​ടി​യേ​റ്റു.​ ​ചേ​ർ​ത്ത​ലയിലാണ് ​ സം​ഭ​വം.​ശ​നി​യാ​ഴ്ച​ ​പു​ല​ർ​ച്ചെ​ ​മൂ​ന്നു​മ​ണി​യോ​ടെ​ ​ഗു​രു​വാ​യൂ​ർ​ ​എ​ക്‌​സ്‌​പ്ര​സി​ൽ​ ​ക​യ​റാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ​ചേ​ർ​ത്ത​ല​ ​ന​ഗ​ര​സ​ഭ​ 23ാം​ ​വാ​ർ​ഡി​ൽ​ ​ഉ​ത്രാ​ടം​ ​ഹൗ​സി​ൽ​ ​ജ​യ​കു​മാ​റി​ന്റെ​ ​മ​ക​ൻ​ ​ജ​യ​രാ​ജി​ന് ​(26​)​ ​അ​ണ​ലി​യു​ടെ​ ​ക​ടി​യേ​റ്റ​ത്.​ ​ഉ​ട​ൻ​ ​ചേ​ർ​ത്ത​ല​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​യി​ലും​ ​തു​ട​ർ​ന്ന് ​ആ​ല​പ്പു​ഴ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ലും​ ​എ​ത്തി​ച്ചു.

തീ​വ്ര​പ​രി​ച​ര​ണ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ചി​കി​ത്സ​യി​ലാ​ണ് ​യു​വാ​വ്.​ ട്രെ​യി​ൻ​ ​ക​യ​റാ​നാ​യി​ ഇടവഴിയിലൂടെ വരുന്നതിനിടെ ​ ​അവിടെ​ ​കി​ട​ന്ന​ ​അ​ണ​ലി​യെ​ ​ച​വി​ട്ടി​യ​പ്പോ​ഴാ​ണ് ​ക​ടി​യേ​റ്റ​ത്.​ സ്റ്റേ​ഷ​നി​ൽ​ ​നി​ർ​മ്മാ​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ന​ട​ക്കു​ക​യാ​ണെന്നും ഇവിടെ നിന്നാണ് കടിയേറ്റതെന്നാണ് ആദ്യം പ്രചരിച്ചിരുന്നത്.​ ​എന്നാൽ അങ്ങനെ അല്ലെന്നും റെയിൽവേ സ്റ്റേഷനിലേക്ക് വരുന്ന വഴിയിലാണ് കടിയേറ്റതെന്നും റെയിൽവേ അറിയിച്ചു. സംഭവത്തിൽ റെയിൽവേ കേസെടുത്തിട്ടുണ്ട്. ബി.​ടെ​ക് ​വി​ജ​യി​ച്ച​ ​ജ​യ​രാ​ജ് ​ഐ.​എ​സ്.​ആ​ർ.​ഒ​യി​ൽ​ ​പ​രി​ശീ​ല​നം​ ​പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.​പ​രി​ശീ​ല​ന​കാ​ല​ത്ത് ​ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​ ​കു​ട്ടു​കാ​ര​ന്റെ​ ​വി​വാ​ഹ​ച്ച​ട​ങ്ങി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​ര​ണ്ടു​ ​സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം​ ​ക​ണ്ണൂ​രി​ലേ​ക്ക് ​പോ​കാ​നാ​യാ​ണ് ​സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്.