കെ.പി.എസ്.ടി.എ ധർണാ സമരം
Sunday 27 July 2025 12:55 AM IST
തിരുവല്ല : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.എസ്.ടി.എ ജില്ലാ സമിതി വിദ്യാഭ്യാസ ഉപ ഡയറക്ടർ ഓഫീസ് പടിക്കൽ നടത്തിയ ധർണാസമരം ഡി സി സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ജി കിഷോർ, സംസ്ഥാന ഭാരവാഹികളായ വർഗീസ് ജോസഫ്, എസ്.പ്രേം, എസ്.ദിലീപ് കുമാർ, സി.കെ.ചന്ദ്രൻ, വി.ലിബികുമാർ, ട്രഷറർ അജിത്ത് ഏബ്രഹാം, ജോസഫ് സി ജോർജ് എന്നിവർ പ്രസംഗിച്ചു. ജോൺ ചെറിയാൻ, ജോസ് മത്തായി, എസ് സുനിൽകുമാർ, ജിജി വർഗീസ്, ജെമി ചെറിയാൻ എന്നിവർ നേതൃത്വംനൽകി.