ദേശീയ സെമിനാർ

Sunday 27 July 2025 12:56 AM IST

ഏഴംകുളം : യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അടൂർ സെന്ററിൽ 'കരിയർ മാനേജ്മെന്റ് ആൻഡ് എംപ്ലോയബിലിറ്റി സ്കിൽസ് ' എന്ന വിഷയത്തിൽ ദേശീയ സെമിനാർ നടത്തി. ഡോ.ജെ.രാജൻ ഉദ്ഘാടനം ചെയ്തു. ഡോ.കെ.രാമചന്ദ്രൻ, സുധീഷ്.ബി, റോജൻ കെ.പണിക്കർ, ശരണ്യ ബി.ശശി, ആതിര.എസ്, പ്രകാശ് തുടങ്ങിയവർ സംസാരിച്ചു. കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് എം ബി എ പരീക്ഷയിൽ മൂന്നാംറാങ്ക് നേടിയ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അടൂർ സെന്ററിലെ വിദ്യാർത്ഥിനിയായ ആതിര മോഹന് എൻഡോവ്മെന്റ് വിതരണം ചെയ്തു.