രക്ഷകർതൃ ശാക്തീകരണ പരിപാടി

Sunday 27 July 2025 12:58 AM IST

പറക്കോട് : കുട്ടികളുടെ മികച്ച ഭാവിക്കുവേണ്ടി ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച " കരുതലാകാം കരുത്തോടെ" എന്ന രക്ഷാകർതൃ ശാക്തീകരണ പരിപാടി പറക്കോട് അമൃത ഗേൾസ് ഹൈസ്കൂളിൽ നടപ്പാക്കുന്നതിനായി നടത്തിയ ക്ലാസിന്റെ ഉദ്ഘാടനം അടൂർ നഗരസഭ ചെയർമാൻ മഹേഷ് കുമാർ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ജയകുമാർ അദ്ധ്യക്ഷനായിരുന്നു. ഏഴംകുളം ഗ്രാമ പഞ്ചായത്ത് അംഗം ആർ.ജയൻ, എക്സൈസ് പ്രിവന്റീവ് ഓഫീസർ അനോഷ്, പി ടി എ വൈസ് പ്രസിഡന്റ് സുനിൽകുമാർ, പി.ടി.ശ്രീകല, ജി.ചിന്തു എന്നിവർ സംസാരിച്ചു. ജയ അജിത്ത് ക്ലാസ് നയിച്ചു.