പുസ്തക പ്രകാശനം 29ന്
Sunday 27 July 2025 12:02 AM IST
ചെങ്ങന്നൂർ : ചെങ്ങന്നൂർ നഗരസഭ സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിഷ ഹരികൃഷ്ണൻ രചിച്ച ജനിമൃതി കവിത സമാഹാരം ചൊവ്വാഴ്ച 12.3ന് മന്ത്രി സജി ചെറിയാൻ പ്രകാശനം ചെയ്യും. കവി വയലാർ ശരത്ചന്ദ്രവർമ്മ ആദ്യപ്രതി ഏറ്റുവാങ്ങും. നഗരസഭ കോൺഫറൻസ് ഹാളിൽ നടക്കുന്ന യോഗത്തിൽ ചെയർപേഴ്സൺ ശോഭാവർഗീസ് അദ്ധ്യക്ഷയാകും. ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ്.ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. ജില്ല കളക്ടർ അലക്സ് വർഗീസ് മുഖ്യാതിഥിയാകും. കവി കെ.രാജഗോപാൽ പുസ്തക പരിചയവും സിനിമ നിരൂപകൻ രാജേഷ് നാഥ് ആമുഖപ്രഭാഷണവും നടത്തും.