കർഷകർക്ക് ആദരവ്

Sunday 27 July 2025 12:03 AM IST

വള്ളിക്കോട് : കർഷക ദിനാചരണത്തോനടുബന്ധിച്ച് വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ വിവിധ കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവരെ ആദരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മികച്ച നെൽ കർഷകൻ, മികച്ച ജൈവ കർഷകൻ, മികച്ച വിദ്യാർത്ഥി കർഷകൻ / കർഷക, മികച്ച വനിതാ കർഷക, മികച്ച ക്ഷീരകർഷകൻ, മികച്ച സമ്രിശ്ര കർഷകൻ, മികച്ച യുവ കർഷകൻ, മികച്ച എസ്.സി / എസ്.ടി കർഷകൻ, മുതിർന്ന കർഷക, മികച്ച മത്സ്യ കർഷകൻ എന്നീ മേഖലകളിലാണ്

അവാർഡുകൾ നൽകുന്നത്. അപേക്ഷകൾ ആഗസ്റ്റ് നാലിന് മുമ്പ് കൃഷി ഓഫീസിൽ നൽകണം.