എം.ഡി.എം.എ വീട്ടിൽ നിർമ്മിക്കാവുന്ന അവസ്ഥ: ഋഷിരാജ് സിംഗ്

Sunday 27 July 2025 12:10 AM IST

കൊ​ല്ലം: എം.ഡി.എം.എ വീ​ട്ടി​ലി​രു​ന്ന് ഉ​ണ്ടാ​ക്കാ​മെ​ന്ന അ​വ​സ്ഥ ഇ​ന്ന് കേ​ര​ള​ത്തി​ലു​ണ്ടെ​ന്ന് മുൻ ഡി.ജി.പി ഋ​ഷി​രാ​ജ് സിം​ഗ്. സി.പി.ഐ ജി​ല്ലാ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 'ല​ഹ​രി​ക്കെ​തി​രെ യു​വ​ത' എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യർ​ത്തി എ.ഐ.വൈ.എ​ഫ്, എ.ഐ.എ​സ്.എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​കൾ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച സെ​മി​നാർ ഉ​ദ്​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എം.ഡി.എം.എ പേ​രി​ന് മ​ത്ര​മേ​യു​ള്ളൂ​വെ​ന്നും കേ​ര​ള​ത്തിൽ ല​ഭി​ക്കു​ന്ന സി​ന്ത​റ്റി​ക് ഡ്ര​ഗ്‌​സിൽ മാ​ര​ക​മാ​യ കെ​മി​ക്ക​ലു​കൾ ചേർ​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചി​ന്ന​ക്ക​ട സി.എ​സ്.ഐ കൺ​വെൻ​ഷൻ സെന്റ​റിൽ ന​ട​ന്ന സെ​മി​നാ​റിൽ എ.ഐ.വൈ.എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.ടി.ജി​സ്‌​മോൻ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. യൂ​ത്ത് കോൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് ​പ്ര​സി​ഡന്റ് അ​ബിൻ വർ​ക്കി, ഡി.വൈ.എ​ഫ്.ഐ സം​സ്ഥാ​ന ട്ര​ഷ​റർ എ​സ്.ആർ.അ​രുൺ ബാ​ബു, എ.ഐ.എ​സ്.എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.അ​ധിൻ, എ.ഐ.വൈ.എ​ഫ് സം​സ്ഥാ​ന ജോ​യിന്റ് സെ​ക്ര​ട്ട​റി എ​സ്.വി​നോ​ദ് കു​മാർ, ജി​ല്ലാ പ്ര​സി​ഡന്റ് അ​ഡ്വ. വി​നീ​ത ​വിൻ​സെന്റ് എ​ന്നി​വർ സം​സാ​രി​ച്ചു. എ.ഐ.വൈ.എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി ടി.എ​സ്.നി​ധീ​ഷ് മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. എ.ഐ.എ​സ്.എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ബിൻ ജേ​ക്ക​ബ് സ്വാ​ഗ​ത​വും ജി​ല്ലാ പ്ര​സി​ഡന്റ് ശ്രീ​ജി​ത്ത് സു​ദർ​ശ​നൻ ന​ന്ദി​യും പ​റ​ഞ്ഞു.