കാർഗിൽ വിജയ ദിനാഘോഷം
Sunday 27 July 2025 12:25 AM IST
കൊല്ലം: ബി.ജെ.പി വെസ്റ്റ് ജില്ലാ കമ്മിറ്റി കാർഗിൽ വിജയദിനാഘോഷത്തിന്റെ ഭാഗമായി ആശ്രാമത്തുള്ള യുദ്ധസ്മാരകത്തിൽ നടന്ന അനുസ്മരണ യോഗം സംസ്ഥാന വക്താവ് കേണൽ ഡിന്നി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇടവട്ടം വിനോദ്, തിരുവനന്തപുരം മേഖലാ ജനറൽ സെക്രട്ടറി എ.ജി. ശ്രീകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് ബൈജു കുനമ്പായിക്കുളം, സെക്രട്ടറി വേണുഗോപാൽ, ശൈലജ, മോൻസി ദാസ്, മീഡിയ കൺവീനർ പ്രതിലാൽ, സോഷ്യൽ മീഡിയ കൺവീനർ സുമേഷ്, കൗൺസിലർ സജിതാന്ദ്, കൊല്ലം മണ്ഡലം പ്രസിഡന്റ് സുരാജ് എന്നിവർ സംസാരിച്ചു