ട്രെയിനുകൾ അനുവദിക്കണം: മന്ത്രി അബ്ദുറഹിമാൻ

Sunday 27 July 2025 12:29 AM IST

തിരുവനന്തപുരം: ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വി.അബ്ദുറഹിമാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചു. ഡൽഹി, മുംബയ്, അഹമ്മദാബാദ്, കൊൽക്കത്ത, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ വേണം. നിലവിൽ ഓടുന്ന ട്രെയിനുകളിൽ കൂടുതൽ കോച്ചുകൾ അനുവദിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.