മൂന്നുദിവസം കൂടി ശക്തമായ മഴ

Sunday 27 July 2025 12:30 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നുദിവസം കൂടി ശക്തമായ മഴ തുടരും. മഹാരാഷ്ട്ര മുതൽ കേരള തീരം വരെ രൂപപ്പെട്ട ന്യൂനമർദ്ദപാത്തിയുടെയും ശക്തി കൂടിയ പടിഞ്ഞാറൻ കാറ്റിന്റെയും സ്വാധീനത്തിലാണിത്. മണിക്കൂറിൽ 55- 60 കിലോമീറ്റർ വേഗതയിൽ കാറ്റും വീശും.

ഇന്ന് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കേരള തീരത്ത് മത്സ്യബന്ധനം പാടില്ല. കണ്ണൂർ, കാസർകോട് ജില്ലയിലെ തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തീരദേശവാസികൾ ജാഗ്രത പാലിക്കണം. പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, പമ്പ, മണിമലയാർ നദികളിൽ പ്രളയ സാദ്ധ്യതയുള്ളതിനാൽ യെല്ലോ അലേർട്ടാണ്.