ശമ്പള പരിഷ്കരണം ഇടക്കാലാശ്വാസം അനുവദിക്കണം: സെക്ര.ആക്ഷൻ കൗൺസിൽ

Sunday 27 July 2025 12:41 AM IST

തിരുവനന്തപുരം: ശമ്പളപരിഷ്കരണം വൈകുന്ന സാഹചര്യത്തിൽ ജീവനക്കാർക്ക് 5000രൂപയോ അടിസ്ഥാന ശമ്പളത്തിന്റെ പത്തുശതമാനമോ ഇടക്കാലാശ്വാസം അനുവദിക്കണമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്.ഇർഷാദ്.

കാലാവധി കഴിഞ്ഞ് ഒരുവർഷമായിട്ടും ശമ്പള കമ്മീഷനുമില്ല, പരിഷ്കരണവുമില്ല. 2024 ജൂലായ് മുതൽ ജീവനക്കാർ ശമ്പള പരിഷ്‌ക്കരണത്തിന് അർഹരാണ്. കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.പി.പുരുഷോത്തമൻ,കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് എസ്.പ്രദീപ് കുമാർ,ജനറൽ സെക്രട്ടറി ബി.നൗഷാദ്,കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് എം. എസ്.മോഹനചന്ദ്രൻ,ജനറൽ സെക്രട്ടറി സി.ഡി.ശ്രീനിവാസ്,കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡന്റ് ഷിബുജോസഫ്, ജനറൽ സെക്രട്ടറി വി.എ.ബിനു എന്നിവർ ആവശ്യപ്പെട്ടു.