ഊരുത്സവങ്ങൾക്ക് ഇന്ന് തുടക്കം

Sunday 27 July 2025 12:43 AM IST

തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഇന്ന് സംസ്ഥാനത്തുടനീളം ഊരുത്സവം നടക്കും. ഒരു വർഷം നീളുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുക. സംസ്ഥാന തല ഉദ്ഘാടനമായി കളമശേരി കരുമാലൂരിലാണ് ഊരുത്സവം നടക്കുക. ഇന്ന് ഉച്ചയ്ക്ക് 2.30ന് യു.സി കോളേജ് പട്ടികജാതി നഴ്സറി ഹാളിൽ നടക്കുന്ന പരിപാടി മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് അദ്ധ്യക്ഷനാകും.