പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിംഗ് 29ന്

Sunday 27 July 2025 12:44 AM IST

തിരുവനന്തപുരം:സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ 29 ന് രാവിലെ 11ന് വെള്ളയമ്പലം അയ്യങ്കാളി ഭവനിലുള്ള കമ്മീഷന്റെ കോർട്ട് ഹാളിൽ സിറ്റിംഗ് നടത്തും.ഉപാദ്ധ്യായ വിഭാഗത്തിലുൾപ്പെടുന്ന ഈഴവാത്തി-കാവുതീയ വിഭാഗങ്ങളെ പിന്നാക്ക പട്ടികയിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഉപാദ്ധ്യായ ക്ഷേമ സഭ സമർപ്പിച്ച ഹർജി,ഭാഷാ ന്യൂനപക്ഷത്തിന് 5 ശതമാനം പ്രത്യേക സംവരണം ഏർപ്പെടുത്തണമെന്ന ആവശ്യം സംബന്ധിച്ച് ഭാരതീയ കൊങ്കിണി ഭാഷാ വികാസ് സഭ സമർപ്പിച്ച നിവേദനം, ചവളക്കാരൻ സമുദായത്തിന്റെ വിവിധ ആവശ്യങ്ങൾ എന്നിവ സിറ്റിംഗിൽ പരിഗണിക്കും.കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജി. ശശിധരൻ,മെമ്പർ സുബൈദാ ഇസ്ഹാക്ക്,കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.