15കാരിയെ വിവാഹ വാഗ്ദാനംനൽകി പീഡിപ്പിച്ചു: വ്ളോഗർ അറസ്റ്റിൽ

Sunday 27 July 2025 12:46 AM IST

കൊയിലാണ്ടി: വിവാഹം വാഗ്ദാനം നൽകി 15കാരിയെ പീഡിപ്പിച്ച വ്ളോഗർ അറസ്റ്റിൽ. കാസർകോട് ചിലമ്പാടി കൊടിയാമ ചെപ്പിനടക്കകം വീട്ടിൽ മുഹമ്മദ് സാലിനെയാണ് (35) വിദേശത്ത് നിന്നു വരവെ മംഗലാപുരം വിമാനത്താവളത്തിൽ വച്ച് കൊയിലാണ്ടി പൊലീസ് അറസ്റ്റുചെയ്തത്. ഏഴു വർഷമായി ഇയാൾ സോഷ്യൽ മീഡിയയിൽ ഇൻഫ്ലുവൻസറാണ്.

2016ൽ നടന്ന ആദ്യ വിവാഹത്തിൽ ഇയാൾക്ക് മൂന്നു മക്കളുണ്ട്. ആദ്യ ഭാര്യയുമായി പിണങ്ങിയ സമയത്താണ് അതിജീവിതയെ പരിചയപ്പെടുന്നത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പീഡിപ്പിക്കുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്തതോടെ വിദേശത്തേക്ക് കടന്നു. റൂറൽ എസ്.പി കെ.ഇ.ബിജുവിന്റെ നിർദ്ദേശപ്രകാരം വടകര ഡിവൈ.എസ്.പി ഹരി പ്രസാദിന്റെ മേൽനോട്ടത്തിൽ കൊയിലാണ്ടി എസ്.എച്ച്.ഒ ശ്രീലാൽ ചന്ദ്രശേഖരന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.