എം.ഡി.എം.എ കേസുകളിൽ വർദ്ധനവ്; ഈ വർഷം പിടിച്ചെടുത്തത് 470.25 ഗ്രാം

Sunday 27 July 2025 2:02 AM IST

മലപ്പുറം: ജില്ലയിൽ എം.ഡി.എം.എ കേസുകൾ ഗണ്യമായി വർദ്ധിക്കുന്നു. ഈ വർഷം ജൂൺ 30 വരെ എക്സൈസ് പിടിച്ചെടുത്തത് 470.25 ഗ്രാം എം.ഡി.എം.എ ആണ്. കഴിഞ്ഞ വർഷം ഇത് 103.918 ഗ്രാം ആയിരുന്നു. നേരത്തെ കഞ്ചാവാണ് ആളുകൾ കൂടുതലായി ഉപയോഗിച്ചിരുന്നതെങ്കിൽ ഇന്ന് എം.ഡി.എം.എയിലേക്ക് ഭൂരിഭാഗം പേരും വഴിമാറിയിട്ടുണ്ട്. ഈ വർഷം ജൂൺ 30 വരെ 138.88 കിലോഗ്രാം കഞ്ചാവും 28 കഞ്ചാവ് ചെടിയും പിടിച്ചെടുത്തു. 617 അബ്കാരി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എൻ.ഡി.പി.എസ് കേസുകളുടെ എണ്ണം 436 ആണ്. എൻ.ഡി.പി.എസ്, അബ്കാരി കേസുകളിലായി അറസ്റ്റിലായവരുടെ എണ്ണം യഥാക്രമം 433, 587 എന്നിങ്ങനെയാണ്. 18 വാഹനങ്ങളും തൊണ്ടിപ്പണമായി 2.02 ലക്ഷം രൂപയും പിടിച്ചെടുത്തു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ലഹരി വസ്തുക്കൾ എത്തുന്നത് തടയാനായി അതിർത്തികളിലും റെയിൽവ സ്റ്റേഷനുകളിലുമായി 5,404 പരിശോധനകളാണ് ഈ വർഷം നടത്തിയത്.

ബോധവത്കരണം ശക്തം

ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ സർക്കാരും എക്‌സൈസ് വകുപ്പും നടപ്പാക്കുന്ന വിമുക്തി പദ്ധതിക്ക് കീഴിൽ ജില്ലയിലെ മുഴുവൻ സ്‌കൂളുകളുമുണ്ട്. കൂടാതെ, സ്‌കൂളുകൾ കേന്ദ്രീകരിച്ച് വിദ്യാലങ്ങൾ ലഹരിമുക്തമാക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള ഉണർവ് പദ്ധതിയും നടത്തിവരുന്നുണ്ട്. ഉണർവ് പദ്ധതിയിൽ ഉൾപ്പെട്ട സ്‌കൂളുകളിൽ എക്‌സൈസ് ഉദ്യോഗസ്ഥർ ഇടയ്ക്കിടെ സന്ദർശനം നടത്തും.

കേസുകളുടെ എണ്ണം

2024 2025 എം.ഡി.എം.എ (ഗ്രാം) 103.918---470.25 കഞ്ചാവ് (കിലോഗ്രാം) 650.853---103.918 കഞ്ചാവ് ചെടി 46---28 ഹെറോയിൻ (ഗ്രാം) 11.503 ---66.80 ബ്രൗൺ ഷുഗർ (ഗ്രാം) 1.202--3.896 മെത്താംഫെറ്റമിൻ (ഗ്രാം)-1,827.469--21.857 ആംഫെറ്റമിൻ(ഗ്രാം) 0.22---750

എൻ.ഡി.പി.എസ് കേസുകൾ - 436

അബ്കാരി കേസുകൾ - 617