'വരും തിരഞ്ഞെടുപ്പുകളിൽ തലസ്ഥാനത്ത് കൂടുതൽ സീറ്റിനായി ആത്മാർത്ഥമായി പ്രയത്നിക്കും'-എൻ ശക്തൻ

Sunday 27 July 2025 10:46 AM IST

തിരുവനന്തപുരം: ഏതാനും ദിവസങ്ങൾക്കുള്ളിൽ കേരളത്തിലെ ഡിസിസി പ്രസിഡന്റുമാർക്ക് മാറ്റമുണ്ടാവുമെന്നും അക്കൂട്ടത്തിൽ തിരുവനന്തപുരം ജില്ലയ്ക്കും പുതിയ ഡിസിസി പ്രസിഡന്റ് വരുമെന്നും എൻ ശക്തൻ. തിരുവനന്തപുരം ഡിസിസി അദ്ധ്യക്ഷന്റെ താത്‌കാലിക ചുമതല ലഭിച്ചതിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലോട് രവി ഡിസിസി അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് രാജി വച്ച സാഹചര്യത്തിലാണ് ശക്തന് ചുമതല നൽകിയത്.

'ഇപ്പോൾ എന്നെ ഏൽപ്പിച്ചിരിക്കുന്നത് താത്‌കാലിക ചുമതലയാണ്. ഞാൻ ഇപ്പോൾ കെപിസിസി വൈസ് പ്രസിഡന്റാണ്. അതുതന്നെ ഉന്നതമായ സ്ഥാനമാണ്. അതിനുപുറമെ ഇതൊരു ഉത്തരവാദിത്തം കൂടിയാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും അടുത്തുവരുന്ന സമയമാണിത്. അതുകൊണ്ടുതന്നെ ഡിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്നയാൾക്ക് വളരെയേറെ പ്രവർത്തിക്കാനുള്ള സമയമാണിത്. പല സ്ഥാനങ്ങൾ വഹിച്ചിട്ടുള്ളയാളെന്ന നിലയിലും ദീർഘനാളത്തെ പരിചയസമ്പത്തും കണക്കിലെടുത്ത് ഉത്തരവാദിത്തം പൂർണമായും വിനിയോഗിക്കും. രണ്ട് തിരഞ്ഞടുപ്പുകളിലും തലസ്ഥാന ജില്ലയിൽ കൂടുതൽ സീറ്റുകൾ ലഭിക്കുന്നതിന് ആത്മാർത്ഥമായി പ്രയത്നിക്കും'- എൻ ശക്തൻ വ്യക്തമാക്കി.

​നി​യ​മ​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​ഴി​യു​ന്ന​തോ​ടെ​ ​കോ​ൺ​ഗ്ര​സ് ​ഉ​ച്ചി​കു​ത്തി​ ​താ​ഴെ​വീ​ഴു​മെ​ന്നും​ ​എ​ടു​ക്കാ​ച്ച​ര​ക്കാ​യി​ ​മാ​റു​മെ​ന്നു​മു​ള്ള​ ​വി​വാ​ദ​ ​ഫോ​ൺ​ ​സം​ഭാ​ഷ​ണം​ ​പാ​ർ​ട്ടി​ക്ക് ​നാ​ണ​ക്കേ​ടാ​യ​തി​ന്​ ​പി​ന്നാ​ലെയാണ്​ ​തി​രു​വ​ന​ന്ത​പു​രം​ ​ഡിസിസി​ ​പ്ര​സി​ഡ​ന്റ് ​സ്ഥാ​നത്തുനിന്ന്​ ​പാ​ലോ​ട് ​ര​വി​ ​രാ​ജി​വ​ച്ചത്.​ ​വാ​മ​ന​പു​രം​ ​ബ്ലോ​ക്ക് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​എ.​ജ​ലീ​ലി​നോ​ട് പാലോട് രവി​ കുറച്ചുനാൾ മുൻപ് നടത്തി​യ ​ഫോ​ൺ​ ​സം​ഭാ​ഷ​ണമാണ് പുറത്തുവന്നത്.​ ​ജ​ലീ​ലി​നെ​ ​പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ​ ​നി​ന്ന് ​പാ​ർ​ട്ടി​ ​പു​റ​ത്താ​ക്കി.