കെ.എം.എയിൽ പ്രഭാഷണം
Sunday 27 July 2025 3:53 PM IST
കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ ന്യൂഡൽഹിയിലെ ബാംഗ് ഇൻ ദി മിഡ്ൽ സഹസ്ഥാപകനും ചീഫ് ക്രിയേറ്റീവ് ഓഫിസറുമായ പ്രതാപ് സുതൻ പ്രഭാഷണം നടത്തി. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും സ്‌നേഹം നിക്ഷേപിക്കാനും സാധിക്കുമ്പോഴാണ് ജീവിതം സമതുലിതമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. തൊഴിൽജീവിതവും കുടുംബജീവിതവും വേറിട്ടു നിറുത്താതെ കൂട്ടിക്കലർത്തി കൊണ്ടുപോകുന്നവർ സ്വകാര്യജീവിതത്തിലെ നഷ്ടങ്ങളെക്കുറിച്ച് തിരിച്ചറിയുന്നില്ല. സ്വകാര്യ നിമിഷങ്ങളിലെ ഓർമ്മകളെ കാലങ്ങളോളം കൂടെ നിറുത്താനാവുമെന്നും പ്രതാപ് സുതൻ പറഞ്ഞു.
കെ.എം.എ പ്രസിഡന്റ് കെ. ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റും പ്രോഗ്രാം കമ്മിറ്റി ചെയറുമായ ദിലീപ് നാരായണൻ സ്വാഗതവും സെക്രട്ടറി കെ. അനിൽ വർമ നന്ദിയും പറഞ്ഞു.