കണ്ടൽക്കാടുകൾ: ബോധവത്കരണം
Sunday 27 July 2025 3:55 PM IST
കൊച്ചി: കണ്ടൽ പരിസ്ഥിതി സംരക്ഷണത്തിനുള്ള അന്താരാഷ്ട്ര ദിനത്തിന്റെ ഭാഗമായി വൈപ്പിനിലെ എളങ്കുന്നപ്പുഴയിൽ വനംവകുപ്പിന്റെ സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെയും റിലയൻസ് ഫൗണ്ടേഷന്റെ ദുരന്തനിവാരണ വിഭാഗവും ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കണ്ടൽക്കാടുകളുടെ പരിസ്ഥിതി പ്രാധാന്യം, സംരക്ഷണത്തിന് തീരദേശ സമൂഹങ്ങൾ സ്വീകരിക്കേണ്ട പങ്ക് തുടങ്ങിയവയാണ് വിവരിച്ചത്.
ഫിഷറീസ് സർവകലാശാലയിലെ ഫിഷറീസ് സ്റ്റേഷൻ തലവൻ ഡോ. ലിനോയ് ലിബിനി, കണ്ടൽമനുഷ്യൻ എന്നറിയപ്പെടുന്ന മുരുകേശൻ ടി.പി., സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സെബാസ്റ്റ്യൻ, റിലയൻസ് ഫൗണ്ടേഷൻ ദുരന്തനിവാരണ സ്റ്റേറ്റ് പ്രോജക്‌ട് ഓഫീസർ നഫാസ് കെ.എൻ എന്നിവർ സംസാരിച്ചു.