'ആശയവിനിമയ ശേഷി പ്രധാനം'
Sunday 27 July 2025 3:56 PM IST
കൊച്ചി: ആശയവിനിമയ ശേഷി ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും വ്യക്തിത്വത്തിനും പ്രൊഫഷണൽ വികസനത്തിനും ബലമേകുകയും ചെയ്യുമെന്ന് കസ്റ്റംസ് കമ്മിഷണർ (പ്രിവന്റീവ്) ഡോ. ടിജു തോമസ് പറഞ്ഞു. ചാർട്ടേർഡ് ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദീപ വർഗീസ്, സോഹൻ വ്യാസ്, സിബി തോമസ്, വിജയകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി സിബി തോമസ് (പ്രസിഡന്റ് ), മനു ഫിലിപ്പ് ജോസഫ്, മുഹമ്മദ് ഷബാബ്, എബ്രാഹം തോമസ് (വൈസ് പ്രസിഡന്റുമാർ), ആഷ്ബിൻ സുരേഷ് (സെക്രട്ടറി), സുനോജ് സണ്ണി (ട്രഷറർ), മുഹമ്മദ് ഷഫാഫ് (സർജന്റ് അറ്റ് ആംസ്) എന്നിവർ ചുമതലയേറ്റു.