ഞങ്ങളെ കൊല്ലരുതേ: ക്യാമ്പയിൻ തുടങ്ങും

Sunday 27 July 2025 4:11 PM IST

കൊച്ചി: കൊലയാളികളെ സർക്കാർ അഴിച്ചുവിടുന്നതിനെതിരെ അമ്മമാരും സഹോദരിമാരും 'ഞങ്ങളെ കൊല്ലരുതേ' എന്ന മുദ്രാവാക്യമുയർത്തി ഫേസ് ബുക്ക്, പ്ലക്കാർഡ് കാമ്പയിൻ ആരംഭിക്കുമെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി പറഞ്ഞു. മഹിളാ സാഹസ് കേരള യാത്രയ്ക്ക് കുണ്ടനൂരിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ. മരട് ഈസ്റ്റ്, വെസ്റ്റ്, കടമക്കുടി മണ്ഡലങ്ങളിലെ സ്വീകരണ സമ്മേളനം കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുനില സിബി, മുൻമന്ത്രി ഡൊമിനിക് പ്രസന്റേഷൻ, മരട് മുനിസിപ്പൽ ചെയർമാൻ ആന്റണി ആശാംപറമ്പിൽ, ഡി.സി.സി സെക്രട്ടറി ആർ.കെ. സുരേഷ് ബാബു, രാജു പി. നായർ തുടങ്ങിയവർ സംസാരിച്ചു.